ഇന്നലെ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിനിടെ തന്നെ കാണാനെത്തിയ ആരാധകൻ പിന്റു ബെഹ്റയ്ക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ്ക്യാപടൻ വിരാട് കൊഹ്ലി . ഷർട്ട് ധരിക്കാതെ സഞ്ചരിക്കുന്ന പിന്റുവിന്റെ ശരീരം മുഴുവൻ വിരാട് കൊഹ്ലിയുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലുകളും പച്ചകുത്തിയിരിക്കുകയാണ്. നെഞ്ചിൽ കൊഹ്ലിയുടെ മുഖമാണ്. ബി.സി.സി.ഐ ലോഗോയും മുതുകത്ത് കൊഹ്ലിയുടെ 18 എന്ന ജഴ്സി നമ്പരും പ്രധാന നേട്ടങ്ങളുടെ വിവരങ്ങളും.