മുംബയ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൗഡി മോഡി പരിപാടിയിൽ സൂചിപ്പിച്ചതോടെ ശ്രദ്ധനേടിയ ഇന്ത്യയിലെ അമേരിക്കൻ എൻ.ബി.എ ബാസ്കറ്റ് ബാൾ പ്രദർശന മത്സരങ്ങൾക്ക് നാളെ മുംബയിൽ തുടക്കമാകും. ഇന്ത്യാനപേനേഴ്സും സാക്രെമെന്റേകിംഗ്സും തമ്മിലുള്ള പ്രീസീസൺ മത്സരങ്ങളാണ് വെള്ളി, ശനി ദിവസങ്ങളിലും മുംബയിൽ നടക്കുന്നത്. മത്സരത്തിനുള്ള ടീമുകൾ മുംബയിൽ എത്തിക്കഴിഞ്ഞു. ആദ്യദിവസത്തെ മത്സരം റിലയൻസ് അക്കാഡമിയിലെ കായിക വിദ്യാർത്ഥികൾക്ക് വേണ്ടിയാണ്. രണ്ടാംദിവസത്തെ മത്സരങ്ങൾ പൊതുജനങ്ങൾക്കും കാണാം.