-uae-astraunut

ദുബായ്: ബഹിരാകാശത്തുനിന്ന് മക്കയുടെയും യു.എ..ഇയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി. ഹസ തന്നെയാണ് മക്കയിലെ മസ്ജിദുൽ ഹറം ഉൾക്കൊള്ളുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. യു.എ.ഇയുടെ ചിത്രവും ഇത്തരത്തിൽ പോസ്റ്റ് ചെയ്തിരുന്നു. മുസ്ലിങ്ങളുടെയെല്ലാം ഹൃദയത്തിലുള്ള സ്ഥലവും പ്രാർത്ഥനകൾക്കായി അവർ അഭിമുഖീകരിക്കുന്ന സ്ഥലവുമെന്നായിരുന്നു മക്കയുടെ ചിത്രത്തിന് ഹസ അൽ മൻസൂരിയുടെ അടിക്കുറിപ്പ്.

യു.എ.ഇയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ എഴുതി, 'ഏറ്റവും സന്തോഷവാനായ ബഹിരാകാശ സഞ്ചാരിയിൽ നിന്ന് ഏറ്റവും സന്തോഷകരമായ രാജ്യത്തിലേക്ക്. ഇത് ചരിത്രമാണ്. ഇതാണ് ബഹിരാകാശത്തുനിന്നുള്ള യു.എ.ഇ'

صورة فضائية لمكة المكرمة، حيث تهفو قلوب المؤمنين، وتلهج ألسنتهم بالابتهال إلى الله، مع كل الحب للمملكة العربية السعودية الشقيقة. pic.twitter.com/Btxx3fjcCF

— Hazzaa AlMansoori (@astro_hazzaa) October 2, 2019

من أسعد رائد فضاء إلى أسعد شعب، هنا التاريخ..هنا الإمارات من الفضاء. pic.twitter.com/AH8BVEw3gs

— Hazzaa AlMansoori (@astro_hazzaa) October 1, 2019