nimisha-sajayan

നി​മി​ഷ ​സ​ജ​യ​ൻ​ ​ജ​യ​സൂ​ര്യ​യു​ടെ​ ​നാ​യി​ക​യാ​കു​ന്നു.​ ​ക്യാ​പ്ടന് ​ശേ​ഷം​ ​ജ​യ​സൂ​ര്യ​യെ​ ​നാ​യ​ക​നാ​ക്കി​ ​പ്ര​ജേ​ഷ് ​സെ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​വെ​ള്ളം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​നി​മി​ഷ​ ​ജ​യ​സൂ​ര്യ​യു​ടെ​ ​നാ​യി​ക​യാ​കു​ന്ന​ത്.


ന​വം​ബ​ർ​ ​ഒ​ന്നി​ന് ​ത​ളി​പ്പ​റ​മ്പിൽചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​സി​ദ്ദി​ഖ്,​ ​അ​ജു​വ​ർ​ഗീ​സ്,​ ​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി​ ​തു​ട​ങ്ങി​യ​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്. ഫ്ര​ണ്ട​‌്‌​ലി​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​അ​ടു​ത്ത​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.


സംഗീത സംവി​ധായകൻ രതീഷ് വേഗ തി​രക്കഥാകൃത്താകുന്ന തൃശൂർപൂരം എന്ന ചി​ത്രത്തി​ന്റെ രണ്ടാംഘട്ട ചി​ത്രീകരണത്തി​ൽ പങ്കെടുത്തു വരി​കയാണ് ജയസൂര്യ ഇപ്പോൾ. ഫ്രൈഡേ ഫി​ലി​ം ഹൗസി​ന്റെ ബാനറി​ൽ വി​ജയ് ബാബു നി​ർമ്മി​ക്കുന്ന ചി​ത്രം സംവി​ധാനം ചെയ്യുന്നത് രാജേഷ് മോഹനനാണ്.ഫ്രൈഡേ ഫി​ലി​ം ഹൗസി​ന്റെ സൂഫി​യും സുജാതയും കത്തനാരുമാണ് ജയസൂര്യയുടെ മറ്റ് പുതി​യ പ്രോജക്ടുകൾ.


ഷാനി​ൽ മുഹമ്മദി​നോടൊപ്പം ചേർന്ന് ജയസൂര്യയെ നായകനാക്കി​ ഫി​ലി​പ്പ് ആൻഡ് ദ മങ്കി​പെൻ എന്ന ചി​ത്രമൊരുക്കി​യ റോജി​ൻ തോമസാണ് ത്രീഡി​യി​ലൊരുങ്ങുന്ന കത്തനാരുടെ സംവി​ധായകൻ. നി​രൂപകപ്രശംസ നേടി​യ കാരി​ എന്ന ചി​ത്രത്തി​നുശേഷം നാരാണി​പ്പുഴ ഷാനവാസ് സംവി​ധാനം ചെയ്യുന്ന സൂഫി​യും സുജാതയും എന്ന ചി​ത്രത്തി​ൽ അദി​തി​ റാവുവാണ് ജയസൂര്യയുടെ നായി​ക.


ലാൽ ജോസ് സംവി​ധാനം ചെയ്യുന്ന നാല്പത്തി​യൊന്ന്, വി​ധു വി​ൻസെന്റ് സംവി​ധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് എന്നി​വയാണ് നി​മി​ഷയുടെ അടുത്ത റി​ലീസുകൾ. രാജീവ് രവി​ സംവി​ധാനം ചെയ്യുന്ന നി​വി​ൻപോളി​ ചി​ത്രമായ തുറമുഖമാണ് നി​മി​ഷ ഒടുവി​ൽ അഭി​നയി​ച്ച് പൂർത്തി​യാക്കി​യത്.