മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മാർത്ഥമായി പ്രവർത്തിക്കും. പാരമ്പര്യ ചികിത്സാ രീതി തേടും. അനുകൂല അവസരങ്ങൾ വന്നുചേരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വ്യവസായ പുരോഗതി. പ്രവർത്തനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം. ചുമതലകൾ ഏറ്റെടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തൊഴിൽ പുരോഗതി. കാര്യങ്ങൾ യഥാസമയം തീർക്കും. സാഹചര്യങ്ങളെ അതിജീവിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിശ്വസ്ത സേവനം. സത്യാവസ്ഥ അന്വേഷിച്ചറിയും. മനസമാധാനമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മാർത്ഥമായി പ്രവർത്തിക്കും. പിതാവിന്റെ ആവശ്യങ്ങൾ പരിഗണിക്കും. സാങ്കേതിക തടസങ്ങൾ മാറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വ്യവസായ പുരോഗതി, അനുകൂല സമയം. ദേഹക്ഷീണമനുഭവപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പൂർണ സ്വാതന്ത്ര്യം ലഭിക്കും. മുൻകോപം നിയന്ത്രിക്കണം. വിജയാഹ്ളാദത്തിൽ പങ്കെടുക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ വ്യാപാരം തുടങ്ങും. സംശയങ്ങൾ ഒഴിവാക്കും. വിഷമാവസ്ഥകൾക്ക് ശാശ്വത പരിഹാരം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കും. ഉന്നതരുമായി സൗഹൃദം. പുതിയ ആശയങ്ങൾ ഉദിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മേലധികാരിയുടെ ചുമതലകൾ വഹിക്കും. ആഗ്രഹ സാഫല്യം. ക്ഷേത്ര ദർശനം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആരോഗ്യം തൃപ്തികരം. തൊഴിൽ പുരോഗതി. ആശ്രയിച്ച് വരുന്നവർക്ക് അഭയം നൽകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. ആത്മധൈര്യം വർദ്ധിക്കും. ബാഹ്യ പ്രേരണകളെ അതിജീവിക്കും.