vande-bharat-express

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹി നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും ജമ്മു കശ്മീരിലെ കത്രയ്ക്കുമിടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് യാഥാർഥ്യമാക്കിയതിനു ഇന്ത്യൻ റെയിൽവേക്ക് അമിത് ഷാ തന്റെ നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ, രാജ്യത്തുടനീളം അതിവേഗ ട്രെയിൻ സർവീസുകൾ സ്ഥാപിക്കുമെന്നും അമിത് ഷാ അറിയിച്ചു.

മികച്ച വേഗവും, മെച്ചപ്പെട്ട സർവീസും നൽകുകയെന്ന മോദിയുടെ സ്വപ്‌നങ്ങൾ റെയിൽവേ മന്ത്രി പീയുഷ് ഗോയലിലൂടെ സാദ്ധ്യമാകുമെന്നും ഷാ അറിയിച്ചു. പീയുഷ് ഗോയലും റെയിൽവേയിലെ ഉദ്യോഗസ്ഥരുടെയും എഞ്ചിനീയർമാരുടെയും പ്രാഗൽഭ്യത്തെ പുകഴ്ത്തി. വന്ദേ ഭാരത് എക്സ്പ്രസ്സ് രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ സർവീസ് ആണെന്നും, ജമ്മു കാശ്മീരിലെ റെയിൽവേ ഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ട്രെയിൻ സർവീസ് ഡൽഹിക്കും കാശ്മീരിനും ഇടക്കുള്ള യാത്രാനേരം 40 ശതമാനമായി കുറയ്ക്കും. നിലവിൽ 12 മണിക്കൂറാണ് ഡൽഹിയിൽ നിന്നും കാശ്മീരിലെ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും തിരിച്ചുമുള്ള സർവീസിന് ആവശ്യമായി വരിക. വന്ദേ ഭാരത എക്സ്പ്രസിലൂടെയുള്ള യാത്രം ഈ സമയം 8 മണിക്കൂറായാണ് കുറയ്ക്കുക.