thesni-khan

മലയാളത്തിൽ നിത്യഹരിത നായകന്മാർ അനവധിയാണ്. എന്നാൽ നായികമാരുടെ കാര്യത്തിൽ അങ്ങനെയല്ല, വളരെ ചുരുക്കം പേരെയുള്ളൂ അങ്ങനെ നിത്യഹരിത നായികമാർ എന്ന് പറയാവുന്ന തരത്തിൽ. നായികയല്ലെങ്കിലും മലയാളസിനിമയിലെ നിത്യഹരിതയായ അഭിനേത്രി തന്നെയാണ് തെസ്‌നി ഖാൻ. മിമിക്രി കലാരംഗത്തു നിന്നും മലയാളസിനിമയിലേക്ക് കടന്നുവന്ന തെസ്‌നി, തന്റെ അഭിനയ ജീവിതത്തിൽ 30 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. എന്നാൽ തെസ്നി ഖാന് ചില മാജിക് പൊടികൈകൾ അറിയാമെന്ന് എത്രപേർക്ക് അറിയാം. കൗമുദി ടി.വിയുടെ ഡേ വിത്ത് എ സ്റ്റാർ എന്ന പരിപാടിയിൽ തെസ്നി ഖാൻ അവതാരകയെ മാ‌ജിക് കാണിച്ച് ഞെട്ടിക്കുന്നുണ്ട്. ശൂന്യതയിൽ നിന്ന് സ്വർണ മോതിരം കൈയിലെടുത്താണ് അവതാരകയെ താരം ഞെട്ടിക്കുന്നത്.

വീഡിയോ കാണാം

അഭിമുഖത്തിന്റെ പൂർണരൂപം