mizoram

വടക്കു കിഴക്കൻ ഇന്ത്യയുടെ മലമടക്കുകൾക്കിടയിലെ അത്ഭുത ഗ്രാമമാണ് മിസോറാം. നാടോടിഗ്രാമങ്ങളും പഴങ്കഥകളുമാലെല്ലാം ഏറെ ശ്രദ്ധനേടിയ സ്ഥലങ്ങൾ കൂടിയാണ് ഇവിടുത്തേത്. വ്യത്യസ്തങ്ങളായ ആചാരങ്ങളും സംസ്കാരങ്ങളും പിന്തുടരുന്ന ഗോത്രവംശജരുടെ നാടായാണ് മിസോറാം അറിയപ്പെടുന്നത്. ഇവിടുത്തെ പരമ്പരാഗത ഗോത്ര വർഗക്കാർ മിസോ വംശത്തിൽപെട്ടവരാണ്.

സാക്ഷരതയുടെ കാര്യത്തിൽ മറ്റേതു ഇടങ്ങളോടും മത്സരിക്കുവാൻ മിസോറാമിനാകും. കാരണം കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ സാക്ഷരത നിരക്കിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇടമാണ് മിസോറാം. കലയ്ക്കും കലാകാരന്മാർക്കും ഒക്കെ ഒരുപാട് വിന കൊടുക്കുന്ന നാടാണ് മിസോറാം. ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് ആസാം പ്രൊവിൻസിനു കീഴിലുള്ള ഒരു ചെറിയ ജില്ല മാത്രമായിരുന്നു ഇവിടം. ലുഷാജ് ഹിൽ ഡിസ്ട്രിക്ട് എന്നായിരുന്നു അന്ന് ഇവിടം അറിയപ്പെട്ടിരുന്നത്.


ലോകത്തിലെ ഏറ്റവും വലിയ കുടുംബം താമസിക്കുന്നതും മിസേറാമിലാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ വരെ ഇടം നേടിയ കുടുംബമാണ് ഇവിടെയുള്ളത്. പു സിയോന എന്നായാളും അദ്ദേഹത്തിന്റെ 38 ഭാര്യമാരും 89 കുട്ടികളും അവരുടെ കുട്ടികളും അടങ്ങുന്നതാണ് ലോകത്തിലെ ഈ വലിയ കുടുംബം.