മുംബയ്:താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശിവസേനയുടെ യുവ നേതാവ് ആദിത്യ താക്കറെ ഇന്നലെ വർളി നിയമസഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പുത്രനാണ് 29 കാരനായ ആദിത്യ താക്കറെ.
പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ 16 കോടി രൂപയുടെ സ്വത്തുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരു ബി. എം. ഡബ്ലിയു കാറിന്റെ വില ആറര ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത് ! തൊഴിൽ ബിസിനസ് എന്നും വാർഷിക വരുമാനം 26.3 ലക്ഷം രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പിതാവ് ഉദ്ധവ് താക്കറെ, മാതാവ് രശ്‌മി, സഹോദരൻ തേജസ് എന്നിവർക്കും ശിവസേന നേതാക്ക8ക്കും ഒപ്പം റോഡ് ഷോ നടത്തിയാണ് ആദിത്യ പത്രിക സമർപ്പിക്കാൻ പോയത്.