തിരുവനന്തപുരം: ചെമ്മണൂർ‌ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ബോബി ചെമ്മണൂരിന് ഗിന്നസ് വേൾഡ് റെക്കാഡ്. ലോക സമാധാനത്തിന് 1,000 പീസ് അംബാസഡർമാരെ ഒരുക്കിയതിനാണ് റെക്കാഡ് ലഭിച്ചത്. ഗിന്നസ് വേൾഡ് റെക്കാഡ്‌സിന്റെ ജഡ്‌ജ് സ്വപ്‌നിൽ ഡാക്കരികറിൽ നിന്ന് ഡോ.ബോബി ചെമ്മണൂർ റെക്കാഡിന്റെ സർട്ടിഫിക്കറ്ര് ഏറ്റുവാങ്ങി.

ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ദിനത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പീസ് അംബാസഡർമാർ സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലി. ഗാന്ധിജി മുന്നോട്ടുവച്ച അഹിംസാ സന്ദേശത്തിലൂടെ സമൂഹത്തിനായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി, പുതിയ ഇന്ത്യയെ വാർത്തെടുക്കുകയാണ് 'ക്രിയേഷൻ ഒഫ് വേൾഡ് പീസ് അംബാസഡേഴ്‌സി"ന്റെ ലക്ഷ്യം. 'സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക" എന്ന ഡോ. ബോബി ചെമ്മണൂരിന്റെ മുദ്രാവാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മിഷനാണിത്.