news

1. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശം ഉണ്ടെന്ന് നടന്‍ ദിലീപ്. ദൃശ്യങ്ങള്‍ക്ക് ഒപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ ക്രിത്രിമത്വം നടത്തിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്‌ളോണ്‍ ചെയ്ത് നല്‍കണം എന്നും ദിലീപ്. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാന്‍ പാടില്ല എന്നും മറിച്ചാണ് കോടതി ഉത്തരവ് എങ്കില്‍ ദുരുപയോഗം തടയാന്‍ കടുത്ത നിബന്ധനകള്‍ വയ്ക്കും എന്നും ആണ് സംസ്ഥാന സര്‍ക്കാര്‍ വാദം.
2. മലയാളി വ്യവസായിയുടെ കേസില്‍ കോടിയേരി ബാലകൃഷ്ണന് എതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. ഷിബു ബേബി ജോണ്‍ പുറത്തുവിട്ട രേഖകള്‍ വ്യാജം. മൊഴി പകര്‍പ്പില്‍ തന്റെ ഒപ്പില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ആരോപണങ്ങള്‍ ദുരുദ്ദേശ്യത്തോടെ എന്നും മാണി സി കാപ്പന്‍. നേരത്തെ കൊടിയേരിക്ക് എതിരായ മാണി സി കാപ്പന്റെ മൊഴി ഷിബു ബേബി ജോണ്‍ പുറത്ത് വിട്ടിരുന്നു
3. മാണി സി കാപ്പന്‍, മൂന്നര കോടി രൂപ തട്ടി എടുത്തെന്ന മുംബയ് മലയാളി വ്യവാസിയുടെ കേസില്‍ നല്‍കിയ മൊഴിയാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. കോടിയേരിക്കും മകനും കൈക്കൂലി നല്‍കിയെന്ന് കാപ്പന്‍ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഓഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് മലയാളി വ്യവസായിയായ ദിനേശ് മേനോന്‍ കേസ് നല്‍കിയത്
4. മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ നടപടി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ വൈകിട്ട് സ്ഥലം സന്ദര്‍ശിക്കും. ഒഴിപ്പിക്കലില്‍ അന്തിമ തീരുമാനം 5 മണിക്ക് ശേഷമെന്ന് നഗരസഭ സെക്രട്ടറി. വൈദ്യുതി കുടിവെള്ളം എന്നിവ വിച്ഛേദിക്കുന്ന കാര്യത്തിലും തീരുമാനം എടുക്കും.



5. പൊളിച്ച് നീക്കണം എന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിഞ്ഞ് പോകാന്‍ ഉള്ള സമയപരിധി ഇന്ന് അവസാനിക്കും. മരടിലെ ഫ്ളാറ്റില്‍ നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് സമയം നീട്ടി നല്‍കില്ല എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കി ഇരുന്നു. ഒഴിയാന്‍ 15 ദിവസം കൂടി സാവകാശം വേണം എന്ന് ഫ്ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
6. മരട് നഗരസഭയുടെ കണക്ക് അനുസരിച്ച് 343 താമസക്കാര്‍ ആണ് അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ആയി ഉള്ളത്. ഒഴിയുന്നവര്‍ക്ക് താമസത്തിന് ആയി സൗകര്യം ഒരുക്കാം എന്ന് പറഞ്ഞ സര്‍ക്കാര്‍ അതിനായി നടപടികള്‍ ഒന്നും സ്വീകരിച്ചില്ല എന്നാണ് ഫ്ളാറ്റ് ഉടമകള്‍ പറയുന്നത്. 15 ദിവസം സാവകാശം നല്‍കിയില്ല എങ്കില്‍ സമരത്തിലേക്ക് നീങ്ങും എന്നും പ്രതികരണം
7. സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചില്‍ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. എല്‍ദോ എബ്രഹാം എം.എല്‍.എയും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ആണ് തള്ളിയത്. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നും കോടതി നിര്‍ദേശിച്ചു. ഹാജരാകുന്ന ദിവസം തന്നെ മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കും. 10 പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം എന്ന് ഹൈക്കോടതി.
8. സംഘര്‍ഷത്തില്‍ എല്‍ദോ എബ്രഹാം, പി. രാജു എന്നിവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്നവര്‍ക്ക് എതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റിന് സാധ്യത ഉണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ വേണമെന്നും ആവശ്യപ്പെട്ട് എല്‍ദോ എബ്രഹാമും പി. രാജുവും ഉള്‍പ്പെടെ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
9. റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തി എന്ന പേരില്‍ തനിക്ക് എതിരെയുള്ളത് കള്ളക്കേസ് എന്ന് അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. ജയിലില്‍ കിടക്കാന്‍ തയ്യാര്‍. തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായി നടന്ന കാര്യങ്ങളാണ് ചോദ്യം ചെയ്തത്. കേസിനെ നേരിടുന്നത് എങ്ങനെ എന്ന് യു.ഡി.എഫ് വിശദീകരിക്കും എന്ന് ഷാനിമോള്‍. എരമല്ലൂര്‍- എഴുപുന്ന റോഡ് നിര്‍മ്മാണം രാത്രി 11 മണിക്ക് പ്രവര്‍ത്തകരും ആയി എത്തി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി പി.ഡബ്ല്യൂ.ഡി തുറവൂര്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്.പിക്ക് നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാനിമോള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. സെപ്റ്റംബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
10. അതേസമയം, ഷാനിമോള്‍ക്ക് എതിരെ കൂടുതല്‍ നടപടികള്‍ വേണ്ട എന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. തിരഞ്ഞെടുപ്പ് കാലത്ത് ഷാനിമോള്‍ക്ക് എതിരെ കൂടുതല്‍ നടപടി വേണ്ട എന്ന് നിര്‍ദേശിച്ചിരുന്നു. ഷാനിമോള്‍ തടഞ്ഞത് നടന്നു കൊണ്ടിരിക്കുന്ന റോഡ് നിര്‍മാണം. ഷാനിമോള്‍ക്ക് റോഡ് നിര്‍മാണം തടയേണ്ട കാര്യം എന്ത് എന്നും മന്ത്രി ജി. സുധാകരന്റെ ചോദ്യം.
11. ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ ജാമ്യം തേടി പി. ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യപേക്ഷയില്‍ നാളെ തന്നെ വാദം കേള്‍ക്കണം എന്ന് പി. ചിദംബരം. ഡല്‍ഹി ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയതിന് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൂജ അവധിക്കായി നാളെ മുതല്‍ കോടതി അടയ്ക്കുന്നതിനാല്‍ ആണ് ആവശ്യം ഉന്നയിച്ചത്.
12. ചിദംബരത്തിന്റെ ഹര്‍ജിയില്‍ എപ്പോള്‍ വാദം കേള്‍ക്കണം എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ചീഫ് ജസ്റ്റിസിന്റെ തീരുമാനം ഉച്ചയ്ക്ക് ശേഷം ഉണ്ടായേക്കും. മുന്‍ ധനകാര്യ മന്ത്രിയായ ചിദംബരം സ്വാധീനം ഉള്ള വ്യക്തിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നത്.