uae-exchange

ദുബായ്: സ്വദേശി ബിരുദ വിദ്യാർ‌ത്ഥികൾക്ക് വേനലവധിക്ക് ജോലി ചെയ്യാനും തൊഴിൽ പരിശീലനത്തിനും അവസരമൊരുക്കിയതിന് ഫിനേബ്ളർ‌ ഗ്രൂപ്പിന് കീഴിലുള്ള ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ചിന്, യു.എ.ഇ മാനവ വിഭവശേഷി - എമിററ്റൈസേഷൻ വകുപ്പിന്റെ പ്രത്യേക അംഗീകാരം. മന്ത്രി നാസർ ബിൻ താനി ജുമാ അൽ ഹാംലിയിൽ നിന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡ് അബ്‌ദെൽ കരീം അൽ കയേദ് അംഗീകാരം ഏറ്റുവാങ്ങി.

'താലിം" എന്ന ഈ പരിപാടിയിലൂടെ പ്രവൃത്തിസ്ഥലത്ത് എട്ട് ആഴ്‌ചകൾ വരെ നീണ്ട പരിശീലനമാണ് വിദ്യാർത്ഥികൾക്ക് ഒരുക്കിയത്. യോഗ്യരായവർക്ക് ഒഴിവിനനുസരിച്ച് സ്ഥിരം ജോലി നൽകാനും സംവിധാനം ഒരുക്കിയിരുന്നു.