custody-death-

തൃശ്ശൂർ: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചത് ക്രൂരമർദ്ദനത്തിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിന്റെ ശരീരത്തിൽ ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മർദ്ദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രവം മരണത്തിൽകലാശിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

രഞ്ജിത്തിന്റെ തലയിൽ കണ്ടെത്തിയ ക്ഷതം മരണകാരണമായേക്കാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ നാളെ പൊലീസിന് കൈമാറും. ഇതിനു ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്.

അതേസമയം തൃശ്ശൂരിലെ കസ്റ്റഡി മരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. കസ്റ്റഡിമരണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണോ അല്ലയോ എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടതിന് ശേഷം മാത്രമേ മാത്രമേ പറയാൻ സാധിക്കൂ. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ അറിയിച്ചു.