anarkali-marikar-

ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ യുവനടിയാണ് അനാർക്കലി മരിക്കാർ. പാർവതി പ്രധാനവേഷത്തിൽ എത്തിയ ഉയരെയിലെ കഥാപത്രവും മികച്ച അഭിപ്രായം നേടി. . എന്നാൽ പാർവതിയെപ്പോലെയാണല്ലോ എന്ന് കേേട്ടുമടുത്തെന്ന് അനാർക്കലി പറയുന്നു.. ഒറു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനാർക്കിലിയുടെ വെളിപ്പെടുത്തൽ ..

മലയാളത്തിലെ ഏറ്റവും ഹോട്ടസ്റ്റായ നടി അനു സിത്താരയാണെന്നാണ് അനാർക്കലിയുടെ അഭിപ്രായം.. നടൻമാരിൽ അസിഫ് അലിയും.. നടി സാനിയ ഈയ്യപ്പന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പതിവ് സന്ദർശകയാണ് താനെന്നും അനാർക്കലി പറയുന്നു. സാനിയയുടെ ചിത്രങ്ങൾഇഷ്ടമാണെന്നും അതിനാലാണ് നോക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു..


ഫെമിനിസ്റ്റാണോ എന്ന് തന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും അത് കേട്ടു മടുത്തെന്നും താരം വ്യക്തമാക്കി. താൻ അറിയാതെ തന്റെ ഹോട്ട് ഫോട്ടോസ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നറിയാന്‍ യൂട്യൂബിൽ സെർച്ച് ചെയ്യുമായിരുന്നെന്നും അനാർക്കലി പറഞ്ഞു. അടുത്തിടെയാണ് തന്റെ കുറച്ച് ഹോട്ട് ഫോട്ടോസ് പുറത്തുവന്നത്. എന്നാൽഅതിന് മുൻപ് തന്നെ അനാര്‍ക്കലി മരിക്കാരുടെ ഹോട്ട് ഫോട്ടോസ് എന്ന തലക്കെട്ടിൽ വിഡിയോസ് വന്നു തുടങ്ങിയിരുന്നെന്നും താരം പറയുന്നു. മുടി ബോയ്കട്ടൊക്കെ വെട്ടി പാന്റും ഷര്‍ട്ടും ധരിച്ച് നടന്നിരുന്ന സമയത്ത് താൻ പെൺകുട്ടിയാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ലെന്നും അന്ന് ശബരിമലയിൽ പോയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും അനാർക്കലി വ്യക്തമാക്കി..