paris-

പാരിസ്: പാരിസിലെ പൊലീസ് ഹെഡ്ക്വാട്ടേഴ്സിലെ ഒരു ജീവനക്കാരൻ നാല് പൊലീസ് ഉദ്യോഗസ്ഥരെ കുത്തിക്കൊലപ്പെടുത്തി. ഒരാൾക്ക് ഗുരുതരമായി മുറിവേറ്റു. അക്രമിയെ ഹിസ്റ്റോറിക് ബിൽഡിംഗിന് സമീപത്തുള്ള നോത്ര് ദാം കത്തീഡ്രലിൽ വെച്ച് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു. അക്രമകാരണം വ്യക്തമല്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പോലീസ് ഹെഡ്ക്വാട്ടേഴ്സിലെ അഡ്മിനിസിട്രേറ്റീവ് കപ്പാസിറ്റി വിഭാഗത്തിലാണ് ഇയാൾ ജോലിചെയ്തിരുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.