lion-viral-video

കാട്ടിലെ ഏറ്റവും ക്രൂരനായ മൃഗങ്ങളിൽ ഒന്നാണ് സിംഹം. സിംഹത്തിന്റെ മടയിൽ അകപ്പെട്ടാൽ പിന്നെ എല്ലുപോലും തിരിച്ചുകിട്ടില്ല എന്നതാണ് സത്യം. എന്നാൽ സിംഹത്തിന്റെ മുന്നിൽ നിന്ന് കോപ്രായം കാണിക്കുന്ന യുവതിയുടെ വീ‌‌ഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂയോർക്കിലെ ബ്രോൻക്‌സ് പാർക്കിലുള്ള മൃഗശാലയിലാണ് പേടിപ്പെടുത്തുന്ന ഈ സംഭവം നടന്നത്.

ആഫ്രിക്കൻ സിംഹങ്ങളെ പാർപ്പിച്ച മേഖലയിലേക്ക് യുവതി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ചാടിക്കയറുകായിരുന്നു. തുടർന്ന് സിംഹത്തെ വിളിക്കുന്നതും പാട്ടു പാടുന്നതും വീഡിയോയിൽ ദൃശ്യമാണ്. സിംഹം ആദ്യം യുവതിയെത്തന്നെ തുറിച്ചുനോക്കുകയും തുടർന്ന് മുഖം മാറ്റുന്നതും കാണാം. വീണ്ടും വീണ്ടും യുവതി സിംഹത്തെ വിളിക്കുന്നുണ്ട്. പതിനാലടി മാത്രമായിരുന്നു സിംഹവും യുവതിയും തമ്മിലുള്ള ദൂരം. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് മൃഗശാല അധികൃതർ യുവതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

View this post on Instagram

watch the video until the end you will not believe what happened next! @bronxzoo Spanish: mira el video hasta el final no vas a creer lo que sucedió luego! @bronxzoo #realsobrino #bronxzoo #zoony #zoonyc

A post shared by Real Sobrino (@realsobrino) on


View this post on Instagram

e video until the end you will not believe what happened next! @bronxzoo Spanish: mira el video hasta el final no vas a creer lo que sucedió luego! @bronxzoo #realsobrino #bronxzoo #zoony #zoonycl Sobri