mohankumar-

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ പ്രചാരണപ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതാക്കൾ സജീവമാകാത്തതിലെ അതൃപ്തി പരസ്യമായി വെളിപ്പെടുത്തി സ്ഥാനാർത്ഥി കെ.മോഹൻകുമാർ. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിൽ നേതാക്കൾ സജീവമല്ല. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളും സജീവമല്ല. കെ മുരളീധരനും ശശി തരൂരും പ്രചാരണത്തിന് എത്തിയില്ല. എതിർ സ്ഥാനാർത്ഥികളുടെ പണമെറിഞ്ഞുള്ള പ്രചാരണങ്ങളിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ലെന്നും മോഹൻകുമാർ ആരോപിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പ് ഫലം ഉൾക്കൊണ്ട് വരും ദിവസങ്ങളിൽ നേതാക്കൾ കുറച്ചുകൂടി ഗൗരവത്തോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മോഹൻകുമാർ പറഞ്ഞു.


ശശിതരൂർ പ്രചാരണത്തിനെത്താത്തത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് കടകംപള്ളി സുരേന്ദ്രനും ആരോപണം ഉന്നയിച്ചിരുന്നു. താൻ പറഞ്ഞയാളെ സ്ഥാനാർത്ഥിയാക്കത്തതിനെ തുടർന്ന് മുൻ എം.എൽ.എ കെ മുരളീധരനും പ്രചാരണരംഗത്ത് സജീവമായില്ല