മസ്‌കറ്റ് : വാടകയ്ക്ക് ഫ്ലാറ്റെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയെന്ന കുറ്റത്തിന് 17 പ്രവാസി വനിതകളെ പൊലീസ് അറസ്റ്റുചെയ്തു. മസ്കറ്റ് പൊലീസ് കമാൻഡ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മസ്കറ്റിൽ മാനവശേഷി മന്ത്രാലയം നടത്തിയ പരിശോധനയിലും, തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ അൻപതോളം പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.