abvp-aisa-confict-

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ.ബി.വി.പി ഐസ സംഘർഷം. കാശ്മീർ വിഷയത്തിൽ ആൾട്ടിക്കിൾ 370 പിൻവലിച്ചതുമായി ബന്ധപ്പെട്ട സെമിനാറിനിടെയാണ് സംഘർഷമുണ്ടായത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇത്. കേന്ദ്രമന്ത്രി സംസാരിക്കുന്നതിനിടെ ഇടത് വിദ്യാർത്ഥി സംഘടന പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി.

ഇടത് വിദ്യാർത്ഥി സംഘടകളുടെ പ്രതിഷേധം എ.ബി.വി.പി വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ സംഘർഷം നടക്കുകയായിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചിന് എതിരെ ജെ.എൻ.യുവില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയായിരുന്നു. കേന്ദ്രമന്ത്രി സംസാരിക്കുന്നതിനിടെ ഐസയുടെ പ്രവർത്തകർ കശ്മീർ അനുകൂല മുദ്രാവാക്യവുമായി രംഗത്തെത്തുകയായിരുന്നുവെന്ന് വാർത്താഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് എ.ബി.വി.പി മറുപടിയായി മുദ്രാവാക്യം വിളിച്ചതോടെ ഉന്തും തള്ളും ഉണ്ടായിയെന്നും റിപ്പോർട്ടുണ്ട്.