baleno

ന്യൂഡൽഹി: മാരുതി സുസുക്കിയുടെ പ്രീമിയം ഷോറൂം ശൃംഖലയായ നെക്‌സയിലൂടെ വിറ്റഴിഞ്ഞ കാറുകളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. 2015ലാണ് നെക്‌സ ഷോറൂമുകൾക്ക് മാരുതി തുടക്കമിട്ടത്. 200 നഗരങ്ങളിലായി 350ഓളം നെക്‌സ ഷോറൂമുകൾ ഇന്ത്യയിലുണ്ട്. സിയസ്, എസ്-ക്രോസ്, ബലേനോ തുടങ്ങിയ മോഡലുകളാണ് നെക്‌സയിലൂടെ വിറ്റഴിക്കുന്നത്.

ഉപഭോക്താക്കൾക്ക് അത്യാധുനിക ടെക്‌നോളജിയോട് കൂടിയ, മികവുറ്റ ഉത്പന്നങ്ങൾ വിറ്റഴിക്കുകയെന്ന മാരുതി സുസുക്കിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ വില്‌പന നേട്ടമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു.