പ്രേമത്തിലെ ജോർജിന്റെ മേരിയായി മലയാളത്തിൽ തരംഗം സൃഷ്ടിച്ച ചുരുണ്ടമുടിക്കാരിയാണ് അനുപമ പരമേശ്വരൻ.. പ്രേമത്തിന് ശേഷം മലയാളത്തെക്കാൾ തെലുങ്കിലാണ് അനുപമ കൂടുതൽ ശ്രദ്ധേയയായത്.. തെലുങ്ക് സിനിമ ലോകത്തെ മുൻനിര താരമാണ് അനുപമ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആരാധകരോട് കൈകൂപ്പി ആരാധകരോട് മാപ്പപേക്ഷിക്കുന്ന അനുപമ പരമേശ്വരന്റെ വീഡിയോ വൈറലാവുകയാണ്.
കാറിൽ യാത്രചെയ്യുകയായിരുന്ന അനുപമയെ രണ്ട് യുവാക്കൾ ബൈക്കിൽ പിന്തുടർന്ന് വീഡിയോ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട താരം കാറിന്റെ ഗ്ലാസ് താഴ്ത്തിയാണ് യുവാക്കളോട് ഇങ്ങനെചെയ്യരുതെന്നും പിന്തുടർന്നാൽ അപകടം പറ്റുമെന്നും ദയവ് ചെയ്ത് ആവർത്തിക്കരുതെന്നും അനുപമ പറയുന്നത്.. ടിക് ടോക്കിലാണ് വിഡിയോ വൈറലായത്.
തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ സജീവമായ താരം ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്.. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടക്കം. ഷംസു സയ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ സഹസംവിധായികയായും അരങ്ങേറ്റം കുറിക്കുന്നുണ്ട്.