priyanka-home-

എ..ഐ..സി..സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സിംലയിൽ പണികഴിപ്പിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു.. സിംലയിലെ ചാരാബ്രയിൽ പൈൻ,​ ദേവദാരു മരങ്ങളാൽ സമൃദ്ധമായ പ്രദേശത്താണ് പ്രിയങ്കയുടെ ഇരുനിലയുള്ള കോട്ടേജ് സ്ഥിതിചെയ്യുന്നത്.. യൂറോപ്യൻ വാസ്തുശൈലിയിൽ ഇംഗ്ലീഷ് കോട്ടേജ് മാതൃകയിലാണ് വീടിന്റെ നിർമ്മാണം.

രാഷ്ട്രപതി നിവാസിനോടു ചേർന്നുള്ള അതീവസുരക്ഷാ മേഖലയിലെ സ്ഥലം 2007ലാണ് പ്രിയങ്ക സ്വന്തമാക്കിയത്. അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് പ്രിയങ്ക സ്ഥലം സ്വന്തമാക്കിയത്. 47 ലക്ഷം രൂപയാണ് അന്ന് സ്ഥലത്തിനായി പ്രിയങ്ക മുടക്കിയത്.

my-home-

2008ൽ പ്രിയങ്ക ഇവിടെ ഒരു വീട് പണികഴിപ്പിച്ചിരുന്നു 2011ൽ കെട്ടിടം മുഴുവനായും ഇടിച്ചു നിരത്തിയിട്ടാണ് ഇവിടെ പുതിയ വീടുവച്ചത്.

സിംല ആസ്ഥാനമായുള്ള ടെൻസിൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് പുതിയ വീടിന്റെ നിർമാണ കരാർ. ഓപ്പൺ ടെറസ്, അഞ്ചു വലിയ മുറികൾ എന്നീ സൗകര്യങ്ങളോടെ പണിത വീടിന്റെ ഇന്റീരിയറിനായി ഭൂരിഭാഗവും മരമാണ് ഉപയോഗിച്ചത്. കോട്ടേജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എ..ഐ..സി..സി പ്രസിഡന്റ് കൂടിയായ അമ്മ സോണിയാ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക സ്ഥിരമായി ഹിമാചലില്‍ എത്തിയിരുന്നത്.

my-home-