തിരുവനന്തപുരത്ത് നിന്ന് വെമ്പായം പോകുന്ന വഴിയിൽ കാവട് എന്ന സ്ഥലത്ത് വീടിനോട് ചേർന്ന് ഗ്യാസ് സ്റ്റൗ സർവ്വീസ് നടത്തുന്ന ഒരു കടയിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു. അപകടത്തിൽപ്പെട്ട പാമ്പാണ്. മരണ വെപ്രാളത്തിൽ പുളയുന്നത് കണ്ട് വാവയ്ക്ക് വിഷമമായി. ദേഹത്ത് പരിക്കുകൾ ഒന്നും ഇല്ല. പാമ്പിന് തന്റെ വായ് വെച്ച് കൃത്രിമ ശ്വാസം നൽകിയത് അവിടെ നിന്നവർക്കും പുതിയൊരു അനുഭവമായിരുന്നു. ഇപ്പോൾ കാട്ടുപാമ്പുകളുടെ ഇണചേരൽ സമയമാണ്. ഇണചേർത്തതിന് ശേഷം ഒരു പാമ്പ് മറ്റൊരു പാമ്പിനെ ചില സന്ദർഭങ്ങളിൽ ഭക്ഷണമാക്കാറുണ്ട്.അവിടെ കൂടി നിന്നവരും പറഞ്ഞു ഒരു പാമ്പ് കൂടി ഉണ്ടെന്ന്. ഉടൻ തന്നെ വാവ തിരച്ചിൽ ആരംഭിച്ചു. കുറച്ച് സമയത്തിനകം അടുത്ത പാമ്പിനെ പിടികൂടി. അതിന്റെ ദേഷ്യം മുഴുവൻ വാവയുടെ നേർക്ക്.
കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
വീഡിയോ