moon-

ന്യൂഡൽഹി:ചന്ദ്രയാൻ -2 ദൗത്യത്തിന്റെ ഓർബിറ്റർ ചന്ദ്രന്റെ മണ്ണിൽ വൈദ്യുത ചാർജുള്ള വാതക കണികകളും അവയുടെ തീവ്രതാ വ്യതിയാനവും കണ്ടെത്തിയതായി ഐ. എസ്. ആർ. ഒ അറിയിച്ചു.

ചന്ദ്രയാൻ 2ന്റെ ഓർബിറ്ററിലെ പേലോഡായ ''ക്ലാസ്" ആണ് കണികകളെ തിരിച്ചറിഞ്ഞത്. ചന്ദ്രോപരിതലത്തിലെ മൂലകങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്ന രീതിയിലാണ് ക്ലാസിന്റെ രൂപകല്പന. എക്സ്-റേയുടെ പ്രധാന സ്രോതസ്സായ സൗരവാതം ചന്ദ്രോപരിതലത്തിൽ തട്ടി, മറ്റൊരു എക്സ് റേ അവിടെനിന്ന് പ്രസരിപ്പിക്കും. ഈ എക്സ് - റേ രശ്മികളിൽ നിന്നാണ് ''ക്ലാസ്" ചന്ദ്രപ്രതലത്തിലെ കണികകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.