hyundai

ന്യൂഡൽഹി: ഹ്യുണ്ടായിയുടെ പ്രീമീയം സെഡാനായ എലാൻട്രയുടെ പുത്തൻ പതിപ്പ് വിപണിയിലെത്തി. ബ്ളൂലിങ്ക് ടെക്‌നോളജിയോട് കൂടിയ,​ ഇന്ത്യയിലെ ആദ്യ 'കണക്‌ടഡ് - ഹൈടെക്ക് പ്രീമീയം സെഡാൻ" ആണിതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എസ്.എസ്. കിം പറഞ്ഞു. 34 പുതിയ കണക്‌ടഡ് ഫീച്ചറുകൾ,​ 10 ഇന്ത്യാ - സ്‌പെസിഫിക് ഫീച്ചറുകൾ തുടങ്ങിയ മികവുകൾ പുതിയ എലാൻട്രയ്ക്കുണ്ട്.

ബി.എസ്-6 അധിഷ്‌ഠിത 2.0 ലിറ്രർ പെട്രോൾ എൻജിനാണുള്ളത്. 6-സ്‌പീഡ് മാനുവൽ/ഓട്ടോമാറ്രിക്കാണ് ട്രാൻസ്‌മിഷൻ സംവിധാനം. ഡൽഹി എക്‌സ്‌ഷോറൂം വില 15.89 ലക്ഷം മുതൽ 20.39 ലക്ഷം രൂപവരെ.