jammu-kashmir-

ശ്രീനഗർ: ജമ്മുകാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന കാശ്മീർ മുൻ മുഖ്യമന്ത്രിമാരായ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി എന്നിവരുടെ മോചനം വൈകും. പ്രാദേശിക തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ജമ്മു മേഖലയിലെ നേതാക്കളെ വിട്ടയക്കാൻ തുടങ്ങിയെങ്കിലും കാശ്മീരിലെ നേതാക്കളുടെ കാര്യത്തിൽ ഗവർണർ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ നേതാക്കളെ തടവില്‍ൽ വെച്ചതുകൊണ്ടു മാത്രമാണ് രക്തച്ചൊരിച്ചിൽ ഒഴിവായതെന്ന് ജമ്മു -കാശ്മീർ ഗവർണർ സത്യപാൽ നായിക്കിന്റെ ഉപദേശകനായ ഫാറൂഖ് ഖാൻ ദേശീയമാദ്ധ്യമത്തോട് വെളിപ്പെടുത്തി.

സമാനമായ സാഹചര്യങ്ങളിൽ മുമ്പ് കാശ്മീരിൽ വലിയ രീതിയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടുണ്ടെന്ന് ഫാറൂഖ് ഖാൻ പറഞ്ഞു. എന്നാൽ നേതാക്കളെ തടങ്കലിലാക്കിയതു കൊണ്ട് അത്തരം സാഹചര്യം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരി നേതാക്കളെ പുറത്തുവിടാനുള്ള തീരുമാനങ്ങളൊന്നും സർക്കാർ എടുത്തിട്ടില്ല. ഓരോരുത്തരുടേയും കാര്യത്തിൽ കൂടുതൽ വിശകലനങ്ങൾ നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ- അദ്ദേഹം പറഞ്ഞു.