കോഴിക്കോട്: രാജ്യം പത്മപുരസ്‌കാരങ്ങൾ നൽകി ആദരിച്ചവർ പോലും പ്രധാനമന്ത്രിക്ക് കത്തയയ്ക്കാനോ അഭിപ്രായം അറിയിക്കാനോ പാടില്ലെന്ന നിലപാടിന് പിന്നിൽ ഫാസിസ്റ്റുകളുടെ ഭയവും വെപ്രാളവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ചവർ പലർക്കുമെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതിന്റെ മറ്റൊരു പതിപ്പാണ് മോദിക്ക് കത്തയച്ചവർക്കെതിരെ ദേശദ്രോഹത്തിന് കേസെടുത്തത്. രാജ്യം ആദരിച്ച പ്രതിഭകൾക്കെതിരെ കേസെടുത്ത നടപടി തിരുത്തണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.