ന്യൂഡൽഹി: സുപ്രിംകോടതി വിധി നടപ്പാക്കുന്നതിൽ പിറവം പള്ളിയുടെ കാര്യത്തിൽ കാണിക്കാത്ത തിരക്ക് ശബരിമലയുടെ കാര്യത്തിൽ കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സർക്കാർ ഓർത്തഡോക്സ് സഭയോട് കാണിച്ചത് അനീതിയാണെന്നും മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കണ്ടല്ല സർക്കാർ നിലപാടുകൾ സ്വീകരിക്കേണ്ടത്. ശബരിമലയിൽ സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കിൽ നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുരളീധരൻ അറിയിച്ചു.
കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രം നൽകിയ സഹായം പോലും സർക്കാർ ചെലവഴിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.