koodathayi-

കോഴിക്കോട് ∙ കൂടത്തായിയിൽ ഒരു കുടുബത്തിലെ ആറുപേരുടെ മരണത്തിൽ അന്വേഷണം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക് നീളുന്നു. കല്ലറകൾ തുറന്നു പരിശോധന നടത്തിയ ശേഷമാണ് കൊലപാതകം ആകാമെന്ന സൂചന ൊലീസ് നൽകിയത്. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുൻപ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

മരിച്ച റോയി തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ അംശവും കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയിൽ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാന്‍ ഉറ്റബന്ധുവായ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകൾതേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നു. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷണത്തെ കൂടുതൽ സഹായിക്കുമെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ പറഞ്ഞു.

കോടഞ്ചേരി പള്ളിയിൽ അടക്കിയ പത്തുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമടക്കം പരിശോധനയ്ക്ക് വിധേയമാക്കി മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ടെന്നു ലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.