ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് അനിയന്ത്രിതമായി വായ്‍പയെടുക്കുന്നത് പാകിസ്ഥാന്റെ സാമ്പത്തികസ്ഥിതി ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ബെൽറ്റ് റോഡ‍് പദ്ധതി കാരണം കടം കയറുന്ന എട്ട് രാജ്യങ്ങളിൽ പാകിസ്ഥാനും ഉണ്ടെന്നും അന്താരാഷ്ട്ര ധനകാര്യ മാധ്യമസ്ഥാപനമായ ബ്ലൂംബർഗ്‍ റിപ്പോർട്ടിൽ പറയുന്നത്. ഐ.എം.എഫിൽ നിന്നുള്ള വായ്‍പയെക്കാൾ ഇരട്ടിയാണ് പാകിസ്ഥാൻ ചൈനയ്‍ക്ക് നൽകേണ്ട തുകയെന്നും അവർ വ്യക്തമാക്കുന്നു.
പാകിസ്ഥാന്റെ ഈ ശ്രമം അവർക്കു തന്നെ വിനയാകുമെന്ന് സാമ്പത്തിക ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ജൂൺ 2022വരെ 6.7 ബില്യൺ ഡോളർ ആണ് പാകിസ്ഥാൻ ചൈനയ്‍ക്ക് തിരിച്ചടയ്‍ക്കേണ്ട തുക. ഇതേ സമയം തന്നെ ഐ.എം.എഫ് വായ്‍പയായി 2.8 ബില്യൺ ഡോളർ പാകിസ്ഥാന്‍ തിരികെ അടയ്‍ക്കുകയും വേണം. ഡോളർ മൂല്യം കഴിഞ്ഞ വർഷം ഇടിഞ്ഞിരുന്നു. ഈ സമയത്ത് പാകിസ്ഥാൻ കടം വാങ്ങൽ ആരംഭിച്ചത്. മാത്രമല്ല ബെൽറ്റ് റോഡ‍് പദ്ധതി കാരണം കടംകയറുന്ന എട്ട് രാജ്യങ്ങളിൽ പാകിസ്ഥാനുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയിൽ നിന്ന് വാങ്ങുന്ന വായ്പ താൽക്കാലിക ആവശ്യങ്ങൾക്കാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇന്ത്യയുമായി സംഘർഷത്തിൽ പാകിസ്ഥാൻ അടുത്ത പങ്കാളിയായി കാണുന്നത് ചൈനയെ ആണ്. അതേസമയം സംഘർഷം മുതലെടുത്ത് കൊണ്ട് ചൈന വൻ നിക്ഷേപങ്ങളാണ് പാകിസ്ഥാൻ നടത്തുന്നത്.