തൃശ്ശൂർ: പാവറട്ടിയിൽ എക്സൈസിന്റെ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.
യുവാവ് മരിച്ചത് മർദ്ദനത്തെതുടർന്നാണെന്ന പോസ്റ്റ്മോർട്ടം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് പൊലീസ് തുടർനടപടികൾ ആരംഭിച്ചത്.. ഗുരുവായൂർ എ..സി..പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കും കേസ് അന്വേഷിക്കുക.
എക്സൈസ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ പൊലീസ് എക്സൈസിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥർക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ അഡീഷണൽ എക്സൈസ് കമ്മീഷണറും ശുപാർശ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായവരെ സർവീസിൽ നിന്നും ഉടനെ സസ്പെൻഡ് ചെയ്യുമെന്നാണ് വിവരം.