communist-officials

ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കമ്യൂണിസ്റ്റ് നേതാവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനുമായ 58 കാരൻ സാംഗ് ക്വിയുടെ വീടാണ് ചൈനീസ് പൊലീസ് റെയ്ഡ് ചെയ്തത്. ഇയാൾ സർക്കാർ സംവിധാനം ഉപയോഗിച്ച് അഴിമതി നടത്തിയെന്ന ആരോപണത്തെ തുടർന്ന് സർക്കാറിന്റെ അറിവോടെയുള്ള റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

ഹെയ്‌നാൻ പ്രവിശ്യയിലെ സാംഗ് ക്വിയുടെ വീടാണ് റെയ്ഡ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് 13.5 ടൺ സ്വർണ്ണമാണെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സാംഗ് ക്വിയുടെ വീട്ടിൽ ഈ മാസം ആദ്യം നടത്തിയ പരിശോധനയിൽ 520 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വർണ്ണമാണ് ഉണ്ടായിരുന്നത്. മാത്രമല്ല പണമായി 30 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറൻസിയും വീട്ടിലുണ്ടായിരുന്നു. ഹെയ്‌നാൻ പ്രവിശ്യയിലെ വലിയനേതാവും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹൈക്കോവിലെ സെക്രട്ടറിയുമാണ് സാംഗ്. സംഭവം പുറത്ത് വന്നതോടെ സാംഗിയെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.

സാംഗിയുടെ വീട് റെയ്ഡ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. എന്നാൽ ചൈനയിൽ ഈ വീഡിയോയ്ക്ക് വിലക്കുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം അക്കൗണ്ടിലൂടെ വന്ന കൈക്കൂലി പണമാണെന്നാണ് കരുതുന്നത്. മാത്രമല്ല കൈക്കൂലിയ ആഡംബര വില്ലകളും സ്വാകരിച്ചിട്ടുണ്ടെന്നും പറയുന്നു. സെപ്തംബർ ആറിന് രാജ്യത്തെ അഴിമതി വിരുദ്ധ വിഭാഗം സാംഗ് രാജ്യത്തിന്റെ നിയമവും അച്ചടക്കവും ലംഘിക്കുന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് അഴിമതി വർദ്ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്ത് ചൈനീസ് പ്രസിഡന്റ് സി ജിംഗ് പിൻ അധികാരമേറ്റെടുത്തതിന് ശേഷം അഴിമതിക്കെതിരെ ശക്തമായ നടപടികൾ കൊണ്ടുവന്നിരുന്നു.