cinema

ദൃശ്യം ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ അൻസിബ ഹസൻ സംവിധായികയാവുന്നു. അല്ലു ആൻഡ് അർജുൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. മഞ്ഞ് പുതഞ്ഞ മലയുടെ പശ്ചാത്തലത്തിലുള്ളതാണ് ടൈറ്റിൽ പോസ്റ്റർ. അൻസിബ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

വിവോക്‌സ് മൂവി ഹൗസിന്റെ ബാനറിൽ ജോബിൻ വർഗീസും ബാബു വിസ്മയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നൗഷാദ് ഷരീഫാണ്. 4 മ്യൂസിക്‌സും രഞ്ജിൻ രാജും ചേർന്നാണ് സംഗീതം നിർവഹിക്കുന്നത്.