gg

ന്യൂയോർക്ക്: പതിനാലുകാരന് തന്റെ നഗ്നദൃശ്യങ്ങള്‍ മൊബൈലിൽ അയച്ചുകൊടുത്ത യുവതി അറസ്റ്റിൽ.. 25കാരിയായ സ്‌കൂൾ സെക്രട്ടറിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ന്യൂപോർട്ട് റിച്ചിയിലെ ഹെദർ മാത്തിസൺ പതിനാലുകാരന് തന്റെ വീഡിയോ അയച്ചുകൊടുത്തത്. ചെറിയ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കൈമാറിയത്.

മേൽവസ്ത്രം മാത്രം ധരിച്ച് അടിവസ്ത്രമില്ലാതെയുള്ള തന്റെ ദൃശ്യങ്ങളാണ് വിദ്യാർത്ഥിക്ക് സ്‌നാപ് ചാറ്റ് വഴി യുവതി അയച്ചുകൊടുത്തത്. ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെ വിദ്യാർത്ഥി അമ്മയ്ക്ക് ഫേസ്ബുക്ക് മെസഞ്ചർ വഴി ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ അമ്മ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തതുൾപ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്.