case-diary-

ന്യൂയോർക്ക് : ഗതാഗതനിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലാക്കിയ ദമ്പതികൾ കാണിച്ച പ്രവൃത്തി കണ്ട് പൊലീസ് ഞെട്ടി വാഹനത്തിന്റെ പിൻസീറ്റിൽ ലൈംഗികബന്ധത്തിലേർപ്പെടുകയാിരുന്നു ദമ്പതികൾ.. ഇതോടെ അശ്ലീലം പ്രദർശനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് ഇവർക്കെതിരെ കേസെടുത്തു.

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ലൈറ്റില്ലാതെ ബൈക്ക് ഓടിച്ചുവരികയായിരുന്നു ദമ്പതികൾ. ഇതിനിടെ വാഹനം മറ്റൊരു കാറുമായി കൂട്ടിഇടിച്ച. ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിച്ചതായി വിവരം ലഭിച്ചതിനെതുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ഇവർര്‍ മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.


ഇതിന്റെ അടിസ്ഥാനത്തിൽ ദമ്പതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇരുവരെയും പൊലീസിന്റെ കാറിൽ കയറ്റി. തുടർന്നായിരുന്നു പൊലീസിനെ ഞെട്ടിച്ച് സംഭവം അരങ്ങേറിയത്. പൊലീസ് കാറിന്റെ പുറത്ത് നില്‍ക്കുന്ന സമയം ദമ്പതികൾ ലൈംഗിക ബന്ധത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കാറിന്റെ ഡോർ തുറക്കുകയും മോശമായ പെരുമാറ്റം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാറിൽനിന്ന് പുറത്തിറക്കുന്നതിനിടെ യുവാവ് കുതറിമാറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇയാള്‍ പിടിയിലാകുകയായിരുവെന്ന് പൊലീസ് പറയുന്നു.