ന്യൂയോർക്ക്: മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മയെ പൊലീസ് അറസ്റ്റുചെയ്തു. മകളുടെ സുഹൃത്തുക്കളായ പതിനാലുകാരനെയും പതിനഞ്ചുകാരനെയുമായാണ് നാല്‍പ്പത്തിരണ്ടുകാരി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കാലിഫോർണിയയിലാണ് സംഭവം
ഭർത്താവുമായി പിരിഞ്ഞുകഴിയുകയാണ് വീട്ടമ്മ. 2017 മുതൽ ഇവർ കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടക്കത്തില്‍ പതിനഞ്ചുവയസ്സുകാരനെയാണ് ഇവർ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് മകളുടെ മറ്റൊരു സുഹൃത്തായ പതിനാലുകാരനെയും പീഡനത്തിനിരയാക്കി. ഈ കുട്ടികളെ പാര്‍ക്കിലേക്ക് വിളിച്ചു വരുത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുപോയായി പീഡിപ്പിക്കുകയായിരുന്നു പതിവ്. പലപ്പോഴും ഈ കുട്ടികളെ രാത്രി വീട്ടിലെത്തിച്ച് പുലരുന്നതിന് മുൻപ് അവരുടെ വീടുകളിൽ തിരിച്ചെത്തിക്കുയും ചെയ്യാറുണ്ട്. ഇതിൽ
ഒരു കുട്ടിയുടെ പിതാവ് കുട്ടിയുടെ കൈവശം ഈ യുവതിയുടെ നഗ്ന ചിത്രങ്ങൾ കണ്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്.
തുടർന്ന് പിതാവ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ശേഷം ഇവർ പൊലീസിന് മുമ്പിൽ കുറ്റം സമ്മതിക്കുകയായിരുന്നു.