നാല് വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും കാമറയ്ക്ക് മുന്നിലെത്തി. വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്. ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ കഴിഞ്ഞ ദിവസം മുതൽ സുരേഷ്ഗോപി അഭിനയിച്ച് തുടങ്ങി. ശോഭനയും ദുൽഖർ സൽമാനും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 2015ൽ പുറത്തിറങ്ങിയ മൈ ഗോഡ്, രുദ്ര സിംഹാസനം എന്നീ ചിത്രങ്ങളിലാണ് സുരേഷ്ഗോപി ഒടുവിലഭിനയിച്ചത്.