വ്യക്തിയുടെ ഓർമ്മയും ശ്രദ്ധയും ആഹാരവും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തി സ്ട്രോക് , പാർക്കിൻസൺസ്, അൾഷിമേഴ്സ് എന്നിവയെയും പ്രതിരോധിക്കാം. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ ഇ,ബി വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പ് , ഒമേഗ ത്രീ ഫാറ്റി ആസിഡ്, എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക.
അമിതമായോ തീരെ കുറഞ്ഞ അളവിലോ ഭക്ഷണം കഴിക്കരുത്. ദിവസവും ആറ് മണിക്കൂർ ഉറക്കം വേണം. ദിവസേന എട്ട് ഗ്ളാസ് വെള്ളം കുടിക്കുക. വ്യായാമം ദിവസവും വേണം. യോഗ, ധ്യാനം എന്നിവയിലൂടെ മനസിനെ ശാന്തമാക്കുക. മദ്യപാനം പരിമിതപ്പെടുത്തുക. ലഹരി വസ്തുക്കൾ ഉപേക്ഷിക്കുക.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ: ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം, നട്സ്, സ്ട്രോബെറി, ബ്ലാക് ബെറീസ്, മൾബെറി, ബദാം, തവിടുള്ള അരി, ബാർലി, അവാക്കാഡോ, ഫ്ളാക് സീഡ്,മുട്ട, ബ്രോക്കോളി, കാബേജ്, സോയ.