മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രതീക്ഷിച്ചതിലുപരി ചെലവുണ്ടാകും. ഔദ്യോഗികമായ യാത്രകൾ. ആശങ്കവർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉപരിപഠനത്തിന് ചേരും. ക്രയവിക്രയങ്ങളിൽ ശ്രദ്ധ. ഉദ്യോഗത്തിൽ ഉയർച്ച.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉത്തരവാദിത്തം വർദ്ധിക്കും. തർക്കങ്ങൾ പരിഹരിക്കും. വാഹനം മാറ്റിവാങ്ങും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യാത്ര വേണ്ടിവരും. മനോവിഷമം മാറും. തൊഴിൽ മേഖലയിൽ ശാന്തി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സുഹൃദ് സഹായത്താൽ കാര്യവിജയം. പുണ്യതീർത്ഥ യാത്ര. വ്യവസ്ഥകൾ പാലിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആശ്ചര്യമനുഭവപ്പെടും. പ്രതിനിധിയായി പ്രവർത്തിക്കും. പുതിയ കരാറുകൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിനയത്തോടുകൂടിയുള്ള സമീപനം. സർവകാര്യ വിജയം. വിദേശയാത്രക്ക് അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച കാര്യങ്ങൾ നടപ്പാക്കും. കഠിനാദ്ധ്വാനം സഫലമാകും. സാമ്പത്തിക സഹായം നൽകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം ശ്രദ്ധിക്കും. പുതിയ സ്നേഹബന്ധം ഉണ്ടാകും.ഉദ്യോഗത്തിനു നിയമനാനുമതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഭൂരിപക്ഷാഭിപ്രായം മാനിക്കും. വിട്ടുവീഴ്ചയ്കക്കു തയ്യാറാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സഹപ്രവർത്തകരുടെ സഹകരണം., സമ്മാന പദ്ധതികളിൽ വിജയം. പ്രഭാഷണങ്ങൾ കേൾക്കാനിടവരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തന ക്ഷമതയും പ്രശസ്തിയും. കലാനുസൃതമായ മാറ്റം. ആഗ്രഹ സാഫല്യമുണ്ടാകും.