ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്രർ ഹർഡിൽസിൽ അമേരിക്കയുടെ ദലില മുഹമ്മദ് തന്റെ തന്നെ പേരിലുണ്ടായിരുന്ന ലോക റെക്കാഡ് തിരുത്തി 52.16 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം സ്വന്തമാക്കി.ഒളിമ്പിക് ചാമ്പ്യൻ കൂടിയായ ദലിലയ്ക്ക് പിന്നിൽ 52.23 സെക്കൻഡിൽ ഓടിയെത്തി കൂട്ടുകാരി സിഡ്‌നി മക്‌ലൗഗ്ലിൻ വെള്ളിയും പേഴ്സണൽ ബെസ്റ്ര് പ്രകടനത്തോടെ ജമൈക്കയുടെ റഷൽ ക്ലേറ്രൺ (53.74 സെക്കൻഡ്) വെങ്കലവും നേടി.
ദേശീയ റെക്കാഡ് തിരുത്തി,
സാബ്ലെ പതിമ്മൂന്നാമത്
പുരുഷൻമാരുടെ 3000 മീറ്രർ സ്റ്രീപ്പിൾ ചേസിൽ അപ്പീലിലൂടെ ഫൈനലിലെത്തിയ ഇന്ത്യൻ താരം അവിനാഷ് സാബ്‌ലെയ്ക്ക് പതിമ്മൂന്നാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂവെങ്കിലും വീണ്ടും തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കാഡ് തിരുത്താനായി. 8 മിനിട്ട് 21.37 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹീറ്ര്‌സിൽ താൻ തന്നെകുറിച്ച ദേശീയ റെക്കാഡ് തിരുത്തിയത്. കെനിയയുടെ കിപ്രൂട്ടോയ്ക്കാണ് ( 8 മിനിട്ട് 01.35 സെക്കൻഡ്) സ്വർണം.