vineeth

ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ വെളളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട മനോഹരവും മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്. ഇതിനിടെ, ജീവിതത്തിലെ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെയ്ക്കുകയാണ് വിനീത് ശ്രീനിവാസന്‍.

താന്‍ വീണ്ടും അച്ഛനായി എന്ന വാര്‍ത്തയാണ് ശ്രീനിവാസന്‍ പങ്കുവെച്ചത്. ദിവ്യക്കും തനിക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന് എന്ന സന്തോഷവാര്‍ത്തയാണ് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ടുവയസ്സുകാരന്‍ വിഹാന് ഒരു കുഞ്ഞ് അനുജത്തിയെ കിട്ടിയിരിക്കുന്നു.എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദിയെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.