-car

കായംകുളം: പൊതുവഴിയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾ തമ്മിൽ തർക്കം. മദ്യലഹരിയിയിലായിരുന്നു ദമ്പതികൾ കാറിനുള്ളിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം വെെകിട്ട് കായംകുളം ചേരാവള്ളിയിൽ വച്ചായിരുന്നു സംഭവം. കാറിനുള്ളിൽനിന്ന്‌ സ്ത്രീയുടെ ബഹളം കേട്ട് നാട്ടുകാർ കാർ തടയുകയായിരുന്നു. മദ്യവും മർദ്ദനവും മൂലം സ്ത്രീ അവശയായിരുന്നു.

തുടർന്ന് ദമ്പതികളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അറുനൂറ്റിമംഗലം സ്വദേശികളാണ് ദമ്പതികൾ. പൊലീസ് പരിശോധനയിലാണ് ഇവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല.