temple

ക്ഷേത്രം ഒരു ഊർജ്ജ സ്രോതസാണെന്നാണ് പൊതുവെ പറയാറ്. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ക്ഷേത്ര സങ്കൽപത്തിൽ പരമപ്രധാനമാണ് അവിടെ എങ്ങനെ പ്രവേശിക്കണം എന്നതും. നിഷ്ഠകളും രീതികളുമുണ്ട് ക്ഷേത്രദർശനത്തിന്. ഇവ പാലിക്കാതെയുള്ള പ്രവേശനം മൂർത്തിക്കും ദർശനത്തിന് എത്തുന്നയാൾക്കും ഒരേപോലെ ദോഷം ചെയ്യും. ക്ഷേത്രത്തിന്റെ ഗോപുരം മുതൽ ഗർഭഗൃഹം (ശ്രീകോവിൽ) വരെ മൂർത്തിയുടെ ശരീരമെന്നാണ് സങ്കൽപം.

അതിനാൽ ഗോപുരം കടക്കുന്നതുമുതൽ ദേവന്റെ നാമം മാത്രമാകണം മനസിലും ചുണ്ടിലുമുണ്ടാകേണ്ടത്. മറ്റൊരു ചിന്തയും പാടില്ല എന്നാണ് വിശ്വാസം. ശ്രീ കോവിൽ, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി, പുറംമതിൽ ഇതാണ് സാധാരണ ക്ഷേത്രത്തിലെ രീതി. ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്തായാലും ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നിൽക്കുന്ന കാവൽക്കാരാണ് ദ്വാരപാലകർ.

temple

ശ്രീകോവിലിലേക്ക് പ്രവേശിക്കുമ്പൾ തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കും. അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് ഈ മണിനാദം. അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗർഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂവെന്നാണ് വിശ്വാസം.

ഭഗവാൻ നാരായണന്റെ (ശ്രീകൃഷ്ണൻ) ദ്വാരപാലകർ എട്ടുപേരാണ്. ശ്രീ കോവിലിനു മുന്നിലിരുവശത്തും ചൻണ്ടൻ,​ പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരുമാണ് ഉള്ളത്. പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ വലതുവശത്ത് ശംഖോടനും ഇടതുവശത്ത് ചക്രോടനും അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും ജയനുമാണ്. വിജയൻ വലതു വശത്തും അവിടെനിന്നും അടുത്ത കവാടത്തിൽ ഭദ്രനും നിലകൊള്ളുന്നു.

temple

സുഭദ്രയൻ വലതു വശത്തും പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്ത് ഇടതു ദാത്രിയും വലതു വിദാത്രിയും എന്നീ പേരുള്ള ദ്വാരപലകരാണ് ക്ഷേത്രസങ്കൽപ്പത്തിലുള്ളത്. ദേവിക്ക് ദ്വാരപാലകർ രണ്ട് പേരാണുള്ളത്. ശംഖനിധി ഇടതു വശത്തും പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു. ശ്രീ ഗണേശൻ വിഘ്‌നേശ്വരൻ വികടൻ ഇടതു വശത്തും ഭീമൻ വലതു വശത്തും കാണപ്പെടുന്നു.

ക്ഷേത്രത്തിൽ കയറി തൊഴുന്നതിനും ഏറെ പ്രത്യേകതയുണ്ട്. ശിവമൂർത്തികൾക്ക് ഇടതുവശവും വൈഷ്ണവമൂർത്തികൾക്ക് വലതുവശവും എന്നാണ് ആചാരം. മൂർത്തിയുടെ നേർക്കുനിന്നു തൊഴാൻ പാടില്ല. ഗണപതി ക്ഷേത്രത്തിൽ ഏത്തം ഇടണം. 36, 24, 16, 12, 7, 5, 3 ഇതിൽഏതെങ്കിലും തവണ ഏത്തമിടാം. തീർത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം.