pedophile

കാലിഫോർണിയ: മകളുടെ ആൺസുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന കോറൽ ലെയ്ടിൽ (42) എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ് ഇവരുടെ പീഡനത്തിന് ഇരയായത്. ലൈംഗികമായി പീഡിപ്പിക്കൽ, കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണിക്കൽ, ബാലപീഡനം എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാലിഫോർണിയയിലെ വിസാലിയയിൽ ആണ് സംഭവം.

2017മുതൽ ഇവർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 15ഉം 14ഉം വയസുള്ള ആൺകുട്ടികളാണ് സ്ത്രീ പീഡിപ്പിച്ചത്. ഇവരിൽ 15 വയസുള്ള ആൺകുട്ടിയാണ് ആദ്യം ഇരയായത്. തുടർന്ന് 14വയസുകാരനെയും ഇവർ കണ്ടെത്തുകയായിരുന്നു. കുട്ടികളെ പാർക്കിലേക്ക് വിളിച്ചുവരുത്തി അവിടെ നിന്ന് വീട്ടിലേക്കെത്തിച്ചാണ് പീഡിപ്പിച്ചത്. ഈ ദിവസങ്ങളിൽ ഇവർ തന്നെയാണ് കാറിൽ കുട്ടികളെ അവരുടെ വീട്ടിലേക്കെത്തിക്കുന്നത്. ചില ദിവസങ്ങളിൽ കുട്ടികളെ രാത്രി വീട്ടിലേക്കെത്തിച്ച് പുലരുന്നതിന് മുമ്പ് അവരുടെ വീട്ടിൽ തിരിച്ചെത്തിക്കാറുണ്ട്.

ഇതിനിടെ ഒരു കുട്ടിയുടെ ഫോണിൽ നിന്നും പിതാവ് സ്ത്രീയുടെ നഗ്നദൃശ്യം കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും കേസ് രജസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റിലായ സ്ത്രീ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.