tovino

ടൊവിനോ തോമസിന്റെ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. പി ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്നേഷ് കെ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കിടിലന്‍ ടീസർ പുറത്തിറങ്ങി.ടൊവിനോ ആദ്യമായി പട്ടാള വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കിയ മാസ്സ് ടീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്. സംയുക്ത മേനോനാണ് ഇത്തവണയും ടൊവിനോയുടെ നായികാ വേഷത്തില്‍ എത്തുന്നത്.

കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് അണിയറയിൽ നിന്ന് കിട്ടുന്ന റിപ്പോർട്ടുകൾ. എടക്കാട് ബറ്റാലിയന്‍ 06 ന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കെ.എസ് ഹരിശങ്കര്‍ പാടിയ നീ ഹിമമഴയായി എന്നു തുടങ്ങുന്ന ഗാനമായിരുന്നു പ്രേക്ഷകര് ഏറ്റെടുത്തത്. ദിവ്യാ പിളെള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍,ശാലു റഹിം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കമ്മട്ടിപാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥ എഴുതിയ സിനിമ കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06. റൂബി ഫിലിംസിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി,തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.