പ്രാക്ടിക്കൽ/വൈവ
നാലാം സെമസ്റ്റർ എം.എസ്സി ഹോം സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 10 മുതൽ 16 വരെ എസ്.എൻ കോളേജ് ഫോർ വിമൻ, കൊല്ലം, ഗവ.വനിതാ കോളേജ്, തിരുവനന്തപുരം, സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിലും എൻവയോൺമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 10 മുതൽ ആൾ സെയിന്റ്സ് കോളേജ്, തിരുവനന്തപുരം, സെന്റ് ജോൺസ് കോളേജ്, അഞ്ചൽ എന്നീ കേന്ദ്രങ്ങളിലും ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 16 മുതൽ 18 വരെ യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, എസ്.എൻ കോളേജ്, വർക്കല എന്നീ കേന്ദ്രങ്ങളിലും നടക്കും.
നാലാം സെമസ്റ്റർ എം.എസ്സി ബോട്ടണി, ബയോകെമിസ്ട്രി, കെമിസ്ട്രി, അനലിറ്റിക്കൽ/അപ്ലൈഡ് കെമിസ്ട്രി എന്നീ കോഴ്സുകളുടെ പ്രാക്ടിക്കലും, വൈവയും10 മുതൽ 18 വരെയും ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും10 മുതൽ 14 വരെയും നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 14 മുതൽ 18 വരെയും പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 11 മുതൽ 17 വരെയും നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി ബയോ ഇൻഫർമാറ്റിക്സ്, എം.എം.സി.ജെ എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ യഥാക്രമം ഒമ്പത്, 11 തീയതികളിലും സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ യഥാക്രമം 10, 17 തീയതി മുതലും എം.എ മ്യൂസിക്, ഡാൻസ് എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 10 മുതലും അതതു കേന്ദ്രങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്, തമിഴ് എന്നീ പരീക്ഷകളുടെ വൈവ 10 നും എം.എ ഹിന്ദി പരീക്ഷയുടെ വൈവ 10 മുതൽ 16 വരെ അതാത് കോളേജുകളിലും എം.എ മലയാളം, എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷകളുടെ വൈവ 10 മുതൽ 18 വരെയും എം.എസ്.ഡബ്ല്യൂ പരീക്ഷയുടെ വൈവ 10, 11 തീയതികളിൽ ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യം, തിരുവനന്തപുരം സെന്ററിലും എം.കോം പരീക്ഷയുടെ വൈവ 10 മുതൽ 17 വരെയും എം.എ അറബിക് പരീക്ഷയുടെ വൈവ 14 ന് എം.എസ്.എം കോളേജിലും 16 ന് യൂണിവേഴ്സിറ്റി കോളേജിലും നടത്തും.
നാലാം സെമസ്റ്റർ ബി.ടെക് ജൂലായ് 2019 ന്റെ സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് (2008 & 2013 സ്കീം) സ്ട്രെംഗ്ത് ഒഫ് മെറ്റീരിയൽസ് പ്രാക്ടിക്കൽ പരീക്ഷ 15 ന് സി.ഇ.ടി യിൽ നടത്തും.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്കൾപ്പ്ച്ചർ) ഡിഗ്രി പരീക്ഷകൾ 14 ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റെഗുലർ, 2015 സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 25 ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷ (2015 സ്കീം - റെഗുലർ/സപ്ലിമെന്ററി) 28 ന് ആരംഭിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2008 സ്കീം (ഡിസംബർ 2018 സെഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എ ഇംഗ്ലീഷ് രണ്ടാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ 19 മുതൽ ഇ.ജി IV സെക്ഷനിൽ നിന്നും (പാളയം) ഹാൾടിക്കറ്റ് ഹാജരാക്കി കൈപ്പറ്റാം
പരീക്ഷാഫീസ്
നവംബർ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ.എസ്.എൽ.പി ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 14 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.