chandrayan-

ന്യൂഡൽഹി: ചന്ദ്രോപരിതലത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2ന്റെ ഭാഗമായ ഓർബിറ്ററിന്റെ ഹൈ റെസലൂഷൻ കാമറയാണ് ചന്ദ്രന്റെ വളരെ അടുത്തുനിന്നുള്ള ചിത്രങ്ങൾ പകർത്തിയത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ബോഗുസ്ലാവിസ്കി മുഖമെന്ന് അറിയപ്പെടുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. ചന്ദ്രോപരിതലത്തിലെ വളരെ ചെറിയ കുണ്ടും കുഴിയും പോലും വ്യക്തമായി പകർത്തിയിട്ടുള്ള ചിത്രങ്ങളാണിവ. ചന്ദ്രയാൻ 2 ദൗത്യം പൂർണമായും വിജയിച്ചില്ലെങ്കിലും അതിന്റെ ഭാഗമായ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.