പരിപൂർണനഗ്നരായി വണ്ടിയുടെ മേലെയിരുന്ന് പ്രണയിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും ചിത്രം കണ്ടെത്തിയത് ഗൂഗിൾ മാപ്പ്സ്. ഗൂഗിൾ മാപ്പ്സിലെ സാങ്കേതിക വിദ്യയായ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിലാണ് തായ്‌വാനിലെ ഒരു റോഡരികിൽ നിർത്തിയിട്ട കാറിന്റെ പുറത്തിരുന്നു പ്രണയിക്കുന്ന ദമ്പതികളുടെ ചിത്രം കയറിക്കൂടിയത്. എന്നാൽ ഇതുകാരണം പണികിട്ടിയത് ഗൂഗിളിനാണ്. ഈ ഫോട്ടോ കാണാൻ വേണ്ടി മാത്രം ഗൂഗിളിൽ ആൾക്കാർ തള്ളിക്കയറിയത് കാരണം സൈറ്റ് ബ്ലോക്കായി. ഗൂഗിളിനാണെങ്കിലോ ദമ്പതികളുടെ പ്രണയരംഗങ്ങൾ അടങ്ങുന്ന ഫോട്ടോ മാത്രമായി നീക്കം ചെയ്യാൻ സാധിച്ചതുമില്ല.
താൻ പോകാനുദ്ദേശിക്കുന്ന വഴിയിൽ മൃഗങ്ങൾ എന്തെങ്കിലും ഇറങ്ങിയിട്ടുണ്ടോ എന്ന് തിരയാനായി സ്ട്രീറ്റ് വ്യൂസിൽ കയറിയ ഒരാളിന്റെ കണ്ണിലാണ് അപ്രതീക്ഷിതമായി ഈ ഫോട്ടോ ഉടക്കിയത്. ഇയാൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ഗൂഗിൾ മാപ്പ്, ഗൂഗിൾ ദൈവത്തെക്കാൾ വലിയവനാണ്.' എന്നായിരുന്നു ഇഷ്ടന്റെ കമന്റ്. ഇക്കാര്യം വാർത്തയായതോടെയാണ് സംഭവം തിരക്കി ആൾക്കാരുടെ തള്ളിക്കയറ്റമുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇയാളുടെ ട്വീറ്റും വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ തങ്ങളുടെ നയങ്ങൾ ലംഘിക്കുന്നതാണെന്ന് ഈ ചിത്രം എന്ന് കാണിച്ചുകൊണ്ട് ഗൂഗിൾ ഇത് റിമൂവ് ചെയ്യുകയായിരുന്നു.