തിരുവനന്തപുരം: ഒ.ബി.സി പ്രീ-മെട്രിക് സ്കോളർഷിപ്പിന് കേന്ദ്ര മാനദണ്ഡമനുസരിച്ച് 50 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് അർഹതയുണ്ടെങ്കിലും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് മാത്രമാണ് തുക അനുവദിക്കാനാവുന്നതെന്നും, ഈ സാഹചര്യത്തിലാണ് 80 ശതമാനം എന്ന മാർക്ക് നിബന്ധന ഏർപ്പെടുത്തിയതെന്നും മന്ത്രി എ.കെ.ബാലന്റെ ഒാഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. .
ലംപ്സം ഗ്രാന്റ് അനുവദിക്കുന്നതിനാൽ ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ മുഴുവൻ സമുദായങ്ങളെയും ഈ സ്കോളർഷിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്‌കോളർഷിപ്പിന് അർഹതയുള്ള പിന്നാക്ക വിഭാഗങ്ങളെയും ഒഴിവാക്കുന്നുണ്ട്. അതേസമയം, പട്ടികജാതി വിഭാഗത്തിന് സമാനമായി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്ക് അൺ എയ്ഡഡ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നുണ്ട്. ഇത് പൂർണമായും സംസ്ഥാന പദ്ധതിയാണെന്നും കുറിപ്പിൽ പറയുന്നു.