പത്തനംതിട്ട- കോന്നി ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തിയ മന്ത്രി എം.എം മണിക്ക് വീടിന്റെ ഗേറ്റിലിടിച്ച് പരിക്കേറ്റു. തലയ്ക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം ചിറ്റാറിലാണ് സംഭവം. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി ചികിത്സതേടി. കാര്യമായ പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.